കണ്ണൂർ: കമ്പി തപാൽ ട്രേഡ് യൂണിയൻ നേതാവായിരുന്ന റിട്ട. സബ് പോസ്റ്റ് മാസ്റ്റർ ചാലക്കുന്ന് എസ്.എൻ.നഗറിലെ എം.എം. ജയകൃഷ്ണൻ (85) നിര്യാതനായി. എഫ്.എൻ.പി.ടി.ഒ. സംസ്ഥാന ട്രഷറർ, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഐ.എൻ.ടി.യു.സി. ജില്ലാ എക്സിക്യൂട്ടീവ് അംഗം, യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. സുശീല. മക്കൾ: സുജ, സുനിൽ. മരുമക്കൾ: വി.വി. പ്രദീപ് കുമാർ (റിട്ട. അസി. കമ്മീഷണർ, കമേഴ്സ്യൽ ടാക്സ്, തലശ്ശേരി), ദിവ്യ സുനിൽ (അദ്ധ്യാപിക, ഉർസുലിൻ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ, പയ്യാമ്പലം). സഹോദരങ്ങൾ: പ്രമീള വിശ്വനാഥ് (സെക്കന്തരാബാദ്), പരേതരായ ശിവദാസൻ, സുനീതി, പ്രഭാകരൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.