തലശ്ശേരി: ഒരാൾക്ക് വിൽപ്പന നടത്തിയ വീടും സ്ഥലവും ആധാരം തയാറാക്കിയയാൾ മറച്ച് വെച്ച് മറ്റൊരാൾക്ക് വിറ്റ സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പരാതി.ചെന്നൈയിൽ ഐ.ടി മേഖ6ലയിൽ ജോലി ചെയ്യുന്ന കൊളശ്ശേരി കാവുംഭാഗത്തെ ചീക്കിലാട്ട് ഹൗസിൽ കെ.രഞ്ചിത്ത്കുമാറിന്റെ ഭാര്യ പി.അശ്വതിയാണ് പരാതിക്കാരി. പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവായി.
തലശ്ശേരിയിലെ ആധാരം എഴുത്തുകാരൻ എരഞ്ഞോളി വാടിയിൽപീടികക്ക് സമീപം വിഷ്ണുമായ ഹൗസിൽ ഇ.പ്രദീപ് (58), തലശ്ശേരി സബ് രജിസ്ട്രാർ പരമേശ്വരൻ നമ്പൂതിരി, കാവുംഭാഗം മുക്കള്ളി വീട്ടിൽ കുമ്മകോടൻ വസന്ത(70), കണിയാറക്കൽ ചാത്തമ്പള്ളി സജീവൻ (55), സജീവന്റെ ഭാര്യ വടകര മയ്യന്നൂരിലെ ശ്രീലത സജീവൻ(42), എരഞ്ഞോളി പെരുന്താറ്റിലെ ചെറിയാണ്ടി മീത്തൽ കല്ലറക്കണ്ടി പ്രദീപൻ(50)പെരുന്താറ്റിലെ ചെറിയാണ്ടി മീത്തൽ ഹൗസിൽ കെ.കെ മാധവി(75) എന്നിവരെ പ്രതി ചേർത്താണ് അശ്വതി തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.