മാഹി: മാഹി മേഖലയിലെ മദ്യഷാപ്പുകൾ മാർച്ച് 31 വരെ അടച്ചിടാൻ സർക്കാർ ഉത്തരവായി.മയ്യഴി മേഖലയിലെ ഹോട്ടലിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. പാർസൽ നൽകുകയും, ഹോം ഡെലിവറി നടത്തുകയും ചെയ്യാം. കൊറോണ വൈറസ് പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ ഹാർബറുകൾ 31 വരെ അടച്ചതിനാൽ മാഹി മേഖലയിലെ മത്സ്യത്തൊഴിലാളികൾ മാർച്ച് 31 വരെ കടലിൽ പോവരുതെന്ന് മാഹി മത്സ്യത്തൊഴിലാളി ഐക്യവേദി അറിയിച്ചു