കണ്ണൂർ: കൊറോണ പ്രതിരോധത്തിനാവശ്യമായ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫാർമസിയിൽ ഡോക്‌ടേഴ്സിന്റെയും ഫാർമസി ടെക്നീഷ്യൻസിന്റെയും നേതൃത്വത്തിൽ സാനിറ്റൈസർ , മാസ്‌ക് , ഹാൻഡ് വാഷ് , ഓർഗാനിക്ക് സോപ്പ് നിർമ്മാണത്തിന്റെ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കുടുംബശ്രി യൂണിറ്റ് ,​ തദ്ദേശ സ്ഥാപനങ്ങൾ, വ്യക്തികൾ , സന്നദ്ധ സംഘടനകളിലെ പ്രതിനിധികൾ തുടങ്ങിയവർക്ക് പേര് രജിസ്റ്റർ ചെയ്യാവും. ഒരു ടീമിൽ 10 പേർക്കാണ് പ്രവേശനം. ഫോൺ: 8943773836, 7034135767 .