കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗിയുടെ മൊബൈൽ മോഷണം പോയതായി പരാതി. 21ന് പുലർച്ചെ ഷാർജയിൽ നിന്നും എത്തിയ അഴീക്കോട് സ്വദേശിനിയായ സ്ത്രീയുടെ മൊബൈലാണ് മോഷണം പോയത്. ബന്ധുവിന്റെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു.