കണ്ണൂർ ജില്ലാപഞ്ചായത്ത് ബഡ്ജറ്റ്

വരവ് ₹144,​ 3940757

ചിലവ് ₹136 2110000

ചെലവ് ₹8,​18,​24500

കണ്ണൂർ:ലൈഫ് പദ്ധതിയ്ക്കായി 10.32ലക്ഷവും വനിതകൾക്കായി ജില്ലാ ആശുപത്രിയിൽ 36 മുറികളുള്ള പേ വാർഡ് നിർമ്മിക്കാൻ നാലര കോടിയും നീക്കിവച്ച് ജില്ലാപഞ്ചായത്ത് ബഡ്ജറ്റ്. പട്ടികജാതിവിഭാഗത്തിനായി ഏഴോം പഞ്ചായത്തിൽ 3.75 കോടി ചിലവിട്ട് ഭവനപദ്ധതിയും വൈസ് പ്രസിഡന്റ് പി .പി .ദിവ്യ അവതരിപ്പിച്ച ബഡ്ജറ്റിലുണ്ട്.

90 ശതമാനത്തിലധികം പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന ആറളം ഫാം ഹൈസ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം അനുവദിച്ച സാഹചര്യത്തിൽ കോംപ്ലക്സ് നിർമ്മാണത്തിന് രണ്ടര കോടി രൂപ വകയിരുത്തി. ഡയാലിസിസ് ചെയ്യുന്നവരുടെയും വൃക്ക മാറ്റി വെച്ചവരുടെയും കുടുംബ സംഗമം നടത്തും. വൃക്ക രോഗിസംരക്ഷണ പദ്ധതി നടപ്പാക്കും. മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയതിലൂടെ ലഭിച്ച 20. 50 കോടി ഇതിനായി വകയിരുത്തി. മലബാർ കാൻസർ സെൻറർ മായി കാൻസർ നിയന്ത്രണത്തിന് സഹകരിച്ച് പദ്ധതി തയ്യാറാക്കാൻ 10 ലക്ഷം രൂപ വകയിരുത്തി. മത്സ്യ ഉപഭോക്താക്കൾക്ക് കൂടുതൽ കൂട്കൃഷി ചെയ്യുന്ന മത്സ്യ സംഘങ്ങളെ ഉപയോഗിച്ച് ജീവനുള്ള മത്സ്യം നേരിട്ട് നൽകാൻ സാധിക്കുന്ന ലൈവ് ഫിഷ് മാർക്കറ്റുകൾ തയ്യാറാക്കാൻ 30 ലക്ഷം രൂപ വകയിരുത്തി. തെരുവുനായ്ക്കളുടെ വന്ധ്യകരണത്തിനായി പാപ്പിനിശ്ശേരിയിൽ സ്ഥാപിച്ച എബിസി സെൻററിന് പുറമേ പടിയൂർ,തലശ്ശേരി കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കാനും ബഡ്ജറ്റിൽ വിഹിതം അനുവദിച്ചു.

മറ്റ് പദ്ധതികൾ

ലിറ്റിൽ ലാമ്പ് (ആട്ടിൻകുഞ്ഞുങ്ങളെ വളർത്തൽ)​ 10 ലക്ഷം

തെരുവുനായ വന്ധ്യംകരണം 25 ലക്ഷം

വയോജന വിശ്രമ കേന്ദ്രങ്ങൾക്ക് 30 ലക്ഷം

കൈത്തറി സംഘങ്ങളുടെയും പവർലൂം പുനരുദ്ധാരണം 30 ലക്ഷം

ദുരിതാശ്വാസ ഷെൽട്ടർ നിർമ്മാണം,​ സജ്ജീകരണം 1കോടി

വെജിറ്റബിൾമാർക്കറ്റ് 25 ലക്ഷം

കിടാരി പാർക്ക് 15 ലക്ഷം