കണ്ണൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്കുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നു. ഒരു മാസ്ക് ആറു മണിക്കൂറോളം ഉപയോഗിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. എന്നാൽ മാസ്കുകൾ ഇപ്പോൾ ധാരാളമായി ഉപയോഗിക്കുന്നുണ്ടെങ്കിലും സംസ്കരിക്കുന്നതിന്റെ കാര്യത്തിൽ പലരും ബോധവാന്മാരല്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന മാസ്കുകൾ കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത് ശുചിത്വ തൊഴിലാളികളാണ്. പ്ലാസ്റ്റിക്ക്, ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ചാണ് ഇപ്പോൾ ശുചിത്വ തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്നത്. മാസ്കുകൾ ആശുപത്രി മാലിന്യങ്ങളിൽ ഉൾപ്പെട്ടത് ആണ് . എന്നാൽ പൊതു ഇടങ്ങളിൽ മാസ്കുകൾ വലിച്ചെറിയുമ്പോൾ അവ ശേഖരിച്ചാൽ സാധാരണ മാലിന്യങ്ങൾക്കൊപ്പം സംസ്കരിക്കുകയാണ് ചെയ്യുന്നത്.