കാഞ്ഞങ്ങാട്: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ 17 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ ലംഘിച്ച് രാവിലെ എട്ടു മണിയോടെ കട തുറന്നതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബല്ലാ കടപ്പുറത്തെ എം. കെ. സ്റ്റോർ ഉടമ, അലാമിപള്ളി ലിസ ഫ്രൂട്ട് ഉടമ എന്നിവരെയാണ് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമയ പരിധിക്ക് മുമ്പ് നഗരത്തിൽ ഓടിയ അഞ്ച് ഓട്ടോകളും കസ്റ്റഡിയിലെടുത്തു.

പലചരക്ക് കടകളിലും പച്ചക്കറി കടകളിലും മരുന്ന് ഷോപ്പുകളിലും നല്ല തിരക്ക് ഇന്നലെ അനുഭവപ്പെട്ടു.കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തെ മെഡിക്കൽ ഷോപ്പിലെ തിരക്ക് പൊലീസ് ഇടപെട്ടാണ് നിയന്ത്രിച്ചത്. രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാണ് കടകൾ പ്രവർത്തിച്ചത്.

കടകളിൽ എത്തുന്നവർ

കൂട്ടം കൂടരുത്

ആളുകൾ ഒന്നര മീറ്റർ അകലം പാലിക്കണം

കടകളിലും പുറത്തും നിൽക്കുന്നവർ സാനിറ്റൈസറും മാസ്കും ഉപയോഗിക്കണം

കാഞ്ഞങ്ങാട്ടെ മെഡിക്കൽ ഷോപ്പിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്.