കാഞ്ഞങ്ങാട്: ജനതാ കർഫ്യൂമിനെ തുടർന്നു നിശ്ചലമായ കാഞ്ഞങ്ങാട് നഗരം രണ്ടാം ദിവസവും ഉണർന്നില്ല. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ആളുകൾ എത്തുന്നത് നന്നെ കുറഞ്ഞു.അതേസമയം നഗരത്തിലെ പലചരക്ക് കട, നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ ആളുകളുടെ തിരക്കുണ്ടായി.

നിരോധനാജ്ഞ ലംഘിച്ച് തുറന്ന രണ്ടു കടകളും,ഓ ടി യ അഞ്ച് ഓട്ടോകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബല്ല കടപ്പുറത്തും അലാമിപ്പള്ളിയിലുമാണ് എട്ടു മണിയോടെ തന്നെ കടകൾ തുറന്നത്. ഉടമകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നഗരത്തിൽ കഴിഞ്ഞ രണ്ടു ദിവസവും നഗര ശുചീകരണത്തിനാണ് പ്രാമുഖ്യം നൽകിയത്.ചെയർമാൻ വിവി രമേശന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും ശുചീകരണത്തിൽ പങ്കെടുത്തു.