തളിപ്പറമ്പ്: ജനതാ കർഫ്യൂ ലംഘിച്ച് ഞായറാഴ്ച മഗ് രിബ് നമസ്‌ക്കാരം സംഘടിപ്പിച്ച പള്ളി കമ്മറ്റി ഭാരവാഹികൾക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മുയ്യം ഹൈദ്രോസ് പള്ളി കമ്മറ്റി പ്രസിഡന്റ് മൂസാൻകുഞ്ഞി, ഖത്തീബ് കെ.സി.അഷറഫ് എന്നിവർക്കെതിരെയാണ് കേസ്. ഞായറാഴ്ച രാത്രി ഏഴിന് 22 പേരെ പങ്കെടുപ്പിച്ച് പള്ളിയിൽ നമസ്‌ക്കാരം നടത്തിയതിനാണ് കേസ്. പ്രാർത്ഥനയിൽ പങ്കെടുത്ത നൗഷാദ്, അബ്ദുൾറഹ്മാൻ, അഫ്സൽ, മൊയ്തു എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയും കേസുണ്ട്.