വരവ് ₹:30,94,37,188 വരവ്
ചിലവ് ₹ 296222800
മിച്ചം₹1,32,14,358
തളിപ്പറമ്പ: ആന്തൂർ ഷോപ്പിംഗ് കം ബസ് സ്റ്റാൻഡ് കോംപ്ലക്സിന് നാലു കോടി രൂപയും നിലവിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ വിപുലീകരണത്തിന് 2 കോടിയും പട്ടികജാതി വികസനത്തിന് ഒരു കോടിയും വകയിരുത്തി നഗരസഭ ബഡ്ജറ്റ്. തരിശ് രഹിത പദ്ധതികൾക്ക് 25 ലക്ഷം രൂപയും ടൗൺ ഹാളിന് 50 ലക്ഷം രൂപയും വൈസ് ചെയർമാൻ കെ.ഷാജു അവതരിപ്പിച്ച ബഡ് ജറ്റിൽ വകയിരുത്തി. നഗരസഭാ ചെയർപേഴ്സൻ പി.കെ.ശ്യാമള അദ്ധ്യക്ഷത വഹിച്ചു.
നീന്തൽ സാക്ഷരത - 3 ലക്ഷം,ഇ-സാക്ഷരത-3 ലക്ഷം, ഐ ഡി പ്ലോട്ടിൽ ഗ്രീൻ ബെൽറ്റ് - 2 ലക്ഷം, പറശിനിക്കടവ് സമഗ്ര മാസ്റ്റർ പ്ലാൻ - 20 ലക്ഷം, വയോ ക്ലബ്ബുകൾ - 3 ലക്ഷം, പ്രകാശനഗരം - 40 ലക്ഷം, സുജലം - 20 ലക്ഷം, പെയിൻ ആൻ്റ് പാലിയേറ്റീവ് - 8 ലക്ഷം, ഹൈടെക് അങ്കണവാടി - 15 ലക്ഷം, പ്രതി ഭാ പരിപോഷണംം - 2 ലക്ഷം, തുണി സഞ്ചി നിർമാണ യൂണിറ്റ് - 2 ലക്ഷം, ക്ഷീര വികസനം- 15 ലക്ഷം. എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് വേണ്ടി നീക്കിവച്ച തുക
ബഡ്ജറ്റ് അവതരണം സുരക്ഷയോടെ
ഭരണപരമായ ബാദ്ധ്യതയായ ബഡ്ജറ്റ് അവതരണം നടത്തേണ്ടത് അനിവാര്യമായതിനാൽ കൊറോണ ഭീതിക്കിടയിൽ അതീവ സുരക്ഷയോടെയായിരുന്നു ബഡ്ജറ്റ് അവതരണം മാദ്ധ്യമ പ്രവർത്തകരേയും കൗൺസിലർമാരെയും ഹാൻഡ് സാനിറ്റൈസർ നൽകിയാണ് ജീവനക്കാർ സ്വീകരിച്ചത്. ഹാളിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ എല്ലാവർക്കും മുഖാവരണങ്ങളും നൽകി. എല്ലാവരും കർശനമായി ഇത് ധരിക്കണമെന്ന് പ്രത്യേകമായി അനൗൺസ് ചെയ്യുകയും ചെയ്തു.ബഡ്ജറ്റ് ,വായനയും വളരെ പെട്ടെന്ന് വൈസ് ചെയർമാൻ കെ.ഷാജു പൂർത്തിയാക്കി. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും തുടർന്നു വരുന്ന നിയന്ത്രണങ്ങളും ചെയർപേഴ്സൻ പി.കെ.ശ്യാമള കൗൺസിൽ യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു.
മറ്റ് പദ്ധതികൾ
ഫുട്ബാൾ ടർഫ് കോർട്ട് -25 ലക്ഷം
കാർഷിക വികസന പദ്ധതി - 50 ലക്ഷം
ഭവന രഹിതരില്ലാത്ത ആന്തൂർ - 2 കോടി
ക്ലീൻ ആന്തൂർ - 60 ലക്ഷം
പശ്ചാത്തല വികസനം -4 കോടി