ചീമേനി: കയ്യൂർ-ചീമേനി പഞ്ചായത്തിൽ പ്രസിഡന്റ് കെ.ശകുന്തളയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ഡോക്ടർമാർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. ആവശ്യമായി വന്നാൽ കയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഐസലേഷൻ സൗകര്യമൊരുക്കാൻ ആവശ്യമായ നടപടികൾ തുടങ്ങി. വിശേത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 102 ആളുകളാണ് പഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

പിലിക്കോട്: വിദേശത്തു നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 98 ആളുകളാണ് പിലിക്കോട് പഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ആവശ്യമായി വന്നാൽ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചന്തേര ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിൽ ഐസലേഷൻ സൗകര്യമൊരുക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി പ്രസിഡന്റ് ടി.വി.ശ്രീധരൻ പറഞ്ഞു.