കൂത്തുപറമ്പ്:മേഖലയിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽകൂത്തുപറമ്പ് മേഖലയിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തുന്നപ്രതിരോധ പ്രവർത്തനം ശക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് കൂത്തുപറമ്പ് മേഖലയിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരികരിച്ചത്. ചെറുവാഞ്ചേരി ,നിർമ്മലഗിരി, അടിയറപ്പാറ സ്വദേശികൾക്കാണ് പരിശോധനാ ഫലം പോസറ്റീവ് രേഖപ്പെടുത്തിയട്ടുള്ളത്.
പം അഞ്ഞൂറോളം പേർ നിരീക്ഷണത്തിലാണ്. ഗൾഫിൽ നിന്നെത്തിയവരാണ് കൊറോണ ബാധിതരെല്ലാം തന്നെ. കൊറോണ സ്ഥിരീകരിച്ചവരുടെയെല്ലാം തന്നെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതോടൊപ്പം രോഗബാധിതർ ബന്ധപ്പെട്ട മറ്റുള്ളവര കണ്ടെത്താനുള്ള ശ്രമവും ആരോഗ്യ വകുപ്പ് അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
പ്രതിരോധനടപടികൾ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.കൂത്തുപറമ്പ് മേഖലയിൽ ബസ്സ് സർവ്വീസുകൾ ഉപ്പെടെയുള്ള പൊതുഗതാഗതവും തിങ്കളാഴ്ച്ച നാമമാത്രമായി. ചുരുക്കംകടകളും വ്യാപാര സ്ഥാപനങ്ങളും മാത്രമെ തുറന്നിരുന്നുള്ളു. ആളുകൾ പുറത്തിറങ്ങാതെ സ്വയം നിയന്ത്രണം പാലിക്കുന്ന സ്ഥിതിയായിരുന്നു കൂത്തുപറമ്പ് മേഖലയിൽ അനുഭവപ്പെട്ടത്.