മട്ടന്നൂർ: നഗരപ്രദേശത്ത് ക്വാറൻ്റയിൻലംഘിക്കുന്നവരെ കണ്ടെത്താനും നിയമ നടപടികൾ സ്വീകരിക്കാനും സ്ക്വാഡുകൾ രൂപീകരിച്ചു. പഴശ്ശി, പരിയാരം, മരുതായി മേഖലകൾ തിരിച്ചാണ് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം ,പൊലീസ് ഡിപ്പാർട്ടുമെൻ്റ്, എക്സൈസ് വകുപ്പു എന്നിവയിൽ നിന്ന് ഒരോ അംഗങ്ങൾ വീതവും ജനപ്രതിനിധികളും ഉൾപ്പെടുന്നതാണ് സ്ക്വാഡ്.സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
സാമൂഹിക പിന്തുണ ആവശ്യമുള്ള കുടുംബങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കാനും സ്ക്വാഡ് ഇടപെടും. ആദ്യദിവസത്തെ പരിശോധനയിൽ സ്ക്വാഡ് തൃപതി രേഖപ്പെടുത്തി. പരിശോധിച്ച പ്രദേശങ്ങളിലൊക്കെ ഭൂരിപക്ഷം പേരും നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കുന്നുണ്ട്. നിർദ്ദേശം ലംഘിച്ച് കറങ്ങി നടക്കുന്ന രണ്ടു പേർക്ക് താക്കീത് നൽകി.