corona-virus

കാസർകോട്: കൊറോണ സ്ഥിരീകരിച്ച കാസർകോട് ഏരിയാൽ സ്വദേശിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് രക്തവും സ്രവവും പരിശോധനയ്ക്ക് നൽകിയ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്ര്യൂട്ടിൽ നിന്നുള്ള പ്രാഥമിക പരിശോധന ഫലമാണ് ഇന്നലെ പുറത്തുവന്നത്.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ലാബിലെ പരിശോധനയുടെ ആദ്യടെസ്റ്റിന്റെ ഫലമാണിത്. രണ്ടു ഘട്ടങ്ങളുടെ റിപ്പോർട്ട് കൂടി വരാനുണ്ട്. അതേസമയം ഇതേ രോഗിയുമായി സമ്പർക്കം പുലർത്തിയെന്ന് പറയപ്പെടുന്ന മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ പരിശോധനക്കായി സാമ്പിൾ നല്കിയില്ലെന്നാണ് അറിയുന്നത്. ഇരുവരും ഇപ്പോഴും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇയാളെ നേരിട്ട് സ്പർശിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും അതിനാലാണ് സാമ്പിൾ നൽകാതിരുന്നതെന്നുമാണ് ഖമറുദ്ദീൻ പറയുന്നത്.