കാസർകോട് :കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ പോലീസ് നടപടികൾ ഏകോപിപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും ഐ ജി യുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തിൽ നാല് മുതിർന്ന ഓഫീസർമാരെ നിയോഗിച്ചു. കാസർകോട് ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയൻ കമാന്റന്റ് ഡി ശിൽപ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി യും ഇപ്പോൾ കാസർകോട് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ കെ എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്. ഉടൻ ചുമതല ഏൽക്കാനാണ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്.