കാസർകോട്: കാസർകോട് ജനറൽ ആശുപത്രി കെട്ടിടത്തിലെ രണ്ടു നിലകൾ പൂർണ്ണമായും ഐസൊലേഷൻ വാർഡുകൾ ആക്കി മാറ്റും. കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്നതിനാലാണിത്. കാഞ്ഞങ്ങാട് ജില്ലാശുപത്രി, കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രികളായ ലക്ഷ്മിമേഘൻ , കാഞ്ഞങ്ങാട് മദേഴ്സ് ഹോസ്പിറ്റൽ, പെരിയ ഓൾഡ് റിവർ സൈഡ് ട്രാൻസിറ്റ് സെന്റർ പെരിയ, കാഞ്ഞങ്ങാട് പഴയ സർജി കെയർ, കാസർകോട് അരമന ആശുപത്രി, നുള്ളിപ്പാടി കെയർ വെൽ, ഉളിയത്തടുക്ക ചിത്ര മെഡിക്കൽ സെന്റർ, ബദിയടുക്ക സി.എച്ച്.സി, മഞ്ചേശ്വരം ആശുപത്രി, മംഗൽപാടി ആശുപത്രി എന്നിവിടങ്ങളിലും ഐസൊലേഷൻ സൗകര്യം ഉണ്ടാകും.

ഇതിന് പുറമെ കാസർകോട് രണ്ട് സർക്കാർ വിദ്യാലയങ്ങളും ഏറ്റെടുക്കും. ബേഡഡുക്ക എൻഡോസൾഫാൻ പാക്കേജിൽ നിർമ്മിച്ച കെട്ടിടം കൊറോണ ബാധിതരെ പാർപ്പിക്കാൻ ഒരുക്കിക്കൊടുക്കും. മുളിയാർ, ബോവിക്കാനം സർക്കാർ വിദ്യാലയങ്ങളും ഐസോലേഷനിൽ പാർപ്പിക്കുന്നതിനായി ഏറ്റെടുക്കും.