ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം വൈദ്യുതി ഭവൻ നിർമ്മാണത്തിന് 1.3 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി, കെ.സി ജോസഫ് എം.എൽ.എയെ അറിയിച്ചു. റീജ്യണൽ ഓഡിറ്റ് ഓഫീസ്, നോഡൽ ഓഫീസ്, ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ ആൻഡ് സബ്ഡിവിഷൻ ഓഫീസ്, പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് എന്നിവയ്ക്കുള്ള കെട്ടിടങ്ങളാണ് ശ്രീകണ്ഠപുരത്തുള്ള കെ.എസ്.ഇ.ബി ഓഫീസ് കോമ്പൗണ്ടിൽ പണിയുകയെന്ന് കെ.സി ജോസഫ് അറിയിച്ചു.