കണ്ണൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായെങ്കിലും ബാറുകൾ അടക്കാൻ സർക്കാർ തയ്യാറായതിൽ ആശ്വാസമുണ്ടെന്നും ഇത് ശാശ്വതമായി നിലനിർത്തണമെന്നും മദ്യ നിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് രാജൻ തീയറേത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർടിസ്റ്റ് ശശികല, സംസ്ഥാന സെക്രട്ടറി ടി.പി.ആർ നാഥ്, വൈസ് പ്രസിഡന്റ് ദിനു മൊട്ടമ്മൽ, വനിതാ പ്രസിഡന്റ് ഐ.സി. മേരി തുടങ്ങിയവർ പങ്കെടുത്തു.