ചെറുവത്തൂർ . കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിന് ചെറുവത്തൂർ പഞ്ചായത്തിൽ കോർ ടീം രൂപീകരിച്ചു. ചെറുവത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഹോസ്റ്റലിൽ ഐസലേഷൻ സൗകര്യം ഏർപ്പടുത്താൻ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്തിൽ ഇപ്പോൾ 41 ആളുകളാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ഒരാൾ കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രിയിലുമുണ്ട്.
യോഗത്തിൽ പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.നാരായണൻ, സെക്രട്ടറി ടി.വി.പ്രഭാകരൻ, മെഡിക്കൽ ഓഫിസർ ഡോ: ഡി.ജി. രമേഷ്, ഡോ: പ്രവീൺ കുമാർ, എച്ച്ഐ അജിത്ത് കുമാർ, ജെഎച്ച് ഐ മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.ഫോൺ - 9496049660, 9496239789.