കൂത്തുപറമ്പ്:ലോക് ഡൗണിന്റെ ഭാഗമായി മമ്പറം പാലത്തിൽ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തലശ്ശേരി ഡിവൈ.എസ്.പി. കെ.വി.വേണഗോപാലിന്റെ നേതൃത്വത്തിൽ പിണറായി പൊലീസാണ് മമ്പറം പാലത്തിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

പെരളശ്ശേരി ഭാഗത്തു നിന്നും തലശ്ശേരി, കൂത്തുപറമ്പ് ,പിണറായി, ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെ പൊലീസ് പരിശോധിച്ച ശേഷമെ പാലത്തിലൂടെ കടത്തിവിടുന്നുള്ളു. വ്യക്തമായ കാരണങ്ങളില്ലാതെ പോകുന്ന വാഹനങ്ങളെ പൊലീസ് തിരിച്ചയക്കുകയാണ്. ലോക് ഡൗൺപ്രക്യാപിച്ച സാഹചര്യത്തിലും വാഹനങ്ങൾ യഥേഷ്ടം കടന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി

ക്യാപ്ഷൻ

.(മമ്പറം പാലത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നു.)