പയ്യന്നൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നോടിയായി കണ്ടോത്ത് ആയുർവേദ ആശുപത്രിയിൽ ഐസൊഷേലൻ വാർഡ് സജ്ജീകരിച്ചു. മൂന്ന് വാർഡുകളിലായി നൂറോളം പേർക്കുള്ള സൗകര്യമാണ് ഒരുക്കിയത്. ആശുപത്രിി അധികൃതരുടെ നിർദ്ദേശം അനുസരിച്ച് ഡി.വൈ.എഫ്. ഐ വെള്ളൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ഓളം പ്രവർത്തകരാണ് സന്നദ്ധ പ്രവർത്തനം നടത്തിയത്.നഗരസഭ ചെയർമാൻ ശശി വട്ടകൊവ്വൽ, സി.പി.എം. വെള്ളൂർ സൗത്ത് ലോക്കൽ സെക്രട്ടറി സി.കരുണാകരൻ, ഡി.വൈ.എഫ്.ഐ .ബ്ലോക്ക് സെക്രട്ടറി ജി.ലിജിത്ത്, കെ.മിഥുൻ,കെ.സുബിൻ, എം.വി.ഷനു, വി.ഷിജു, പി.വി. വിജേഷ് , സരള, സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.