തളിപ്പറമ്പ്: സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ നിസ്‌ക്കാരം സംഘടിപ്പിച്ചതിന് ഖത്തീബ് ഉൾപ്പെടെ 19 പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.തിങ്കൾ ഉച്ചയ്ക്ക് 12.45 ന് തളിപ്പറമ്പ് പുളിമ്പറമ്പിലെ നൂർ ജുമാമസ്ജിദിൽ ഖത്തീബ് ഉൾപ്പെടെ 19 പേർ ചട്ടം ലംഘിച്ച് പ്രാർത്ഥന നടത്തിയെന്ന പരാതിയിൽ സിഐ എൻ.കെ. സത്യനാഥൻ നേരിട്ട് കേസെടുക്കുകയായിരുന്നു.
നൂർ ജുമാമസ്ജിദിന്റെ ഖത്തീബ് തളിപ്പറമ്പ് കപ്പാലം സ്വദേശി മുഹമ്മദ് മുസ്തഫ(32), പ്രാർത്ഥനക്കെത്തിയ മസ്ജിദ് ഭരണസമിതി അംഗം പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ സാബിറാ മഹലിൽ പി.പി.മുഹമ്മദലി(50), തളിപ്പറമ്പ് യത്തീംഖാനക്ക് സമീപത്തെ അബ്ദുൾഷുക്കൂർ(43), തിരുവട്ടൂർ കച്ചിട്ട വളപ്പിൽ ഷബീർ അലി(35), പുളിമ്പറമ്പിലെ പുളിമ്പറമ്പ് മുനീറ മൻസിലിൽ പി.മുഹാദ്(23), പുളിമ്പറമ്പ് റഹ്മത്ത് മൻസിലിൽ സി.സിനാൻ(18), പുളിമ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ കെ.ഷബീർഅലി(24), പുളിമ്പറമ്പ് സക്കീർ ഹൗസിൽ പി.പി.ഷക്കീർ(21), പുളിമ്പറമ്പ് റസിയാ മൻസിലിൽ പി.മൊയ്തീൻകുട്ടി((60), പുളിമ്പറമ്പ് പാറോൽ ഹൗസിൽ എ.അബ്ദുള്ള(53), കാര്യാമ്പലത്തെ പി.എം.അഷറഫ്(35), പുളിമ്പറമ്പിലെ അഴീക്കോടൻ എ.മുഹമ്മദ്കുഞ്ഞി(58), പുളിമ്പറമ്പിലെ പാറോൽ ഹൗസിൽ പി.ആലി(80), പുളിമ്പറമ്പ് ചിറയിൽ ഹൗസിൽ സി.അജ്നാസ്(27), ചിറയിൽ ഹൗസിൽ സി.ആസിഫ്(20), ഏഴോം ഷർമിയ മഹലിൽ എ.അനസ്(34), തൽപ്പറമ്പ് ഷിനാബാസിൽ അൻവറലി(35), പുളിമ്പറമ്പ് ചെറിയിൽ ഹൗസിൽ നാസിഫ്(18), പുളിമ്പറമ്പ് കൂവൻ ഹൗസിൽ മുനവറലി(21) എന്നിവർക്കെതിരെയാണ് കേസ് .