കണ്ണൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ല മുഴുവൻ സ്തംഭിച്ചതോടെ അന്നംമുട്ടിയ വഴിയോരങ്ങളിലുള്ളവർക്ക് ഭക്ഷണം നൽകി സന്നദ്ധസംഘനാപ്രവർത്തകരുടെ കാരുണ്യം..ഭിക്ഷ യാചിച്ചു കിട്ടുന്ന തുക കൊണ്ടും ചില ഹോട്ടലുകളിൽ നിന്നു ലഭിക്കുന്നതുമായ ഭക്ഷണം കഴിച്ചുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടക്കുകയും ബസ് സർവിസ് നിർത്തുകയുംചെയ്തതോടെ ഇവരെല്ലാം പട്ടിണിയിലായി. ഇതെതുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ജില്ലയിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഉച്ചയ്ക്കുള്ളതും രാത്രിയിലെ ഭക്ഷണവും വിതരണം ചെയ്തത്. പ്ലാസ, റെയിൽവെ സ്റ്റേഷൻ പരിസരം, മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലുള്ളവർക്കാണ് മനുഷ്യസ്നേഹികൾ ആപത്തുകാലത്തും ഭക്ഷണം നൽകിയത്.