പയ്യന്നൂർ: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ , സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു മദ്യശാലകൾ തുറക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും ജനങ്ങളുടെ സുരക്ഷിതത്വം കരുതി മദ്യശാലകൾ ഉടൻ അടച്ചു
പൂട്ടണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വ: ടോണി ജോസഫ് പുഞ്ചക്കുന്നേൽ മുഖ്യമന്ത്രിക്കും, എക്സൈസ് മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.