തൃക്കരിപ്പൂർ: ഐസൊലേഷൻ വാർഡിലുള്ളവർക്ക് പുസ്തകവായനയ്ക്ക് സൗകര്യമൊരുക്കി ഗ്രന്ഥശാല പ്രവർത്തകർ.. വലിയപറമ്പ് പഞ്ചായത്തിലെ പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ കേന്ദ്രത്തിലെ 38 പേർക്കാണ് പടന്നക്കടപ്പുറം നവധാര വായനശാല ആൻഡ് ഗ്രന്ഥാലയം ഇ-പുസ്തകങ്ങളെത്തിച്ചത്.
മുംബൈയിൽ ജോലി ചെയ്യുന്ന പടന്നക്കടപ്പുറം സ്വദേശികളാണ് പടന്നക്കടപ്പുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വമേധയാ ഐസൊലേഷനിലുള്ളത്. .മലയാളത്തിലെയും വിശ്വസാഹിത്യത്തിലെയും അഞ്ഞൂറോളം കൃതികളാണ് മൊബൈൽ ഫോണിൽ പി ഡി എഫ് ആയി ഇവർക്ക് കൈമാറിയത്.