കണ്ണൂർ: കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ബീവറേജ്സ് ഔട്ട് ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ പാറക്കണ്ടി ബിവറേജ് ഔട്ട്ലറ്റിന് മുന്നിൽ ബി.ജെ.പി ജില്ലാകമ്മിറ്റി പ്രതിഷേധവുമായെത്തി. .കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ.രതീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.ജി.ബാബു, സുധീഷ് കുമാർ കെ.പി.ലത്തിഷ് ,ആനന്ദ് വേങ്ങ, കൃഷ്ണപ്രഭ തയ്യിൽ, അനീഷ് കുമാർ എന്നിവർ പങ്കെടുത്തുയുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം സ്വാഗതവും, ബി.ജെ.പി.കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് നാവത്ത് നന്ദിയും പറഞ്ഞു