ഇരിട്ടി: കൊറോണ പകരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വനിതകൾക്കായി ഐസൊലേഷൻ വാർഡ് ഒരുക്കുന്നതിനായി ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിലെ പട്ടികവർഗ്ഗ വകുപ്പിന്റെ വനിതാ പ്രീ മെട്രിക് ഹോസ്റ്റൽ പരിശോധിച്ചു. ഇവിടെ താത്കാലികമായി ആറുപേർക്കുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം. ആവശ്യം വരുന്ന പക്ഷം കൂടുതൽ പേരെ പ്രവേശിപ്പിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്ന് തഹസിൽദാർ കെ.കെ. ദിവാകരൻ അറിയിച്ചു. തഹസിൽദാറെ കൂടാതെ താലൂക്ക് ജീവനക്കാരായ സുദീപൻ, കെ. രാജേഷ്, വില്ലേജ് ഓഫീസർ മനോജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

പടം...

ഇരിട്ടി തഹസിൽദാരും സംഘവും ഐസൊലേഷൻ വാർഡ് ഒരുക്കുന്നതിനായി പട്ടികവർഗ്ഗ വകുപ്പിന്റെ ഇരിട്ടി വനിതാ പ്രീ മെട്രിക് ഹോസ്റ്റൽ പരിശോധിക്കുന്നു