നീലേശ്വരം: കോറോണ വൈറസ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പ്രത്യേക സാഹചര്യത്തിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമാക്കുന്നു. താലുക്ക് ആശുപത്രിയിൽ നിന്നും മരുന്നു വാങ്ങുന്ന രോഗികൾ താലൂക്ക് ആശുപത്രിയിൽ നേരിട്ട് പോകേണ്ടതില്ല. അവർക്ക് നിർദ്ദേശിച്ച മരുന്നുകൾ രണ്ടുമാസ കാലയളവിലേക്ക് ഏതെങ്കിലും ഒരു ഉത്തരവാദിത്വത്തിൽ പെട്ട പ്രതിനിധിയുടെ കൈവശം ചികിത്സ നോട്ട് ബുക്ക് ഹാജരാക്കി മരുന്ന് വാങ്ങിക്കാവുന്നതാണെന്ന് നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി. ജയരാജനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി. കുഞ്ഞിക്കണ്ണനും അറിയിച്ചു.
ഇതു കൂടാതെ വയോമിത്രം ക്ലിനിക്കൽ ഈ സാഹചര്യത്തിൽ താൽക്കാലികമായി നിർത്തലാക്കിയതിനാൽ ഈ പദ്ധതി പ്രകാരം മരുന്ന് വാങ്ങുന്നവർക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും അവരുടെ ഏതെങ്കിലും പ്രതിനിധിയെ അയച്ച് മരുന്നുകൾ വാങ്ങാവുന്നതാണ്.