മാഹി: ഇന്ന് കാലത്ത് മുതൽ മാഹിപ്പാലം വഴി വാഹനങ്ങൾ കടത്തിവിടില്ല.ആബുലൻസ്, അവശ്യസാധനങ്ങളുടെ വാഹനങ്ങൾ ,രോഗിയുമായി പോകുന്ന വാഹനങ്ങൾ, മാഹി ആശുപത്രി ,പൊലിസ്,ഇതര ഉദ്ദോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾ മാത്രമേ പോകാൻ അനുവദിക്കുകയുള്ളുവെന്ന് ന്യൂ മാഹി പോലീസ് അറിയിച്ചു.