കണ്ണൂർ: കൊറോണ വൈറസ് മൂലം ക്ഷേത്രോത്സവങ്ങൾ ചടങ്ങുകളിലൊതുങ്ങിയതോടെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ക്ഷേത്ര വാദ്യകലാകാരന്മാർക്കും അനുബന്ധ പ്രവൃത്തികൾ ചെയ്തുവരുന്ന നമ്പൂതിരി, മാരാർ, വാര്യർ, പൊതുവാൾ, നമ്പീശൻ തുടങ്ങിയ സമുദായങ്ങളിൽ പെട്ടവർക്കുമായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് അഖില കേരള മാരാർ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് എൻ.ഇ. ഭാസ്‌കര മാരാർ കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശക്തമായ ഇടപെടലുകൾ നടത്തണമെന്നാ ഭാസ്‌കരമാരാർ അഭ്യർത്ഥിച്ചു.