കാസർകോട്: ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് ആക്ട് പ്രകാരം ജില്ലയിൽ ഇൻസിഡന്റ് കമാൻഡേഴ്സിനെ നിയമിച്ചു. ജില്ലയിലെ ഏഴ് മുതിർന്ന ഉദ്യോഗസ്ഥരെയാണ് വിവിധ പ്രദേശങ്ങൾ തിരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നിയമിച്ചത്.

അടിയന്തര യാത്രകൾക്കുള്ള പാസുകൾ ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും വിതരണം ചെയ്യുക. ഇൻസിഡന്റ് കമാൻഡേഴ്സിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രദേശത്തെയും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. എ.ഡി.എംജില്ലാ ചുമതല, സബ് കളക്ടർകാഞ്ഞങ്ങാട് സബ് ഡിവിഷൻ, ആർ.ഡി.ഒകാസർകോട് സബ് ഡിവിഷൻ, തഹസിൽദാർമാർ അതത് താലൂക്കുകൾ എന്നിങ്ങനെയാണ് ചുമതലകൾ നൽകിയത്. വില വർധന, പൂഴ്ത്തി വെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരെ പൊലീസിന്റെ സഹായത്തോടെ പരിശോധനയും നടത്തും.