പാനൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുമായി ജവഹർ ബാലജനവേദി പ്രവർത്തകർ. കടവത്തൂർ മേഖല പ്രവർത്തകരാണ് കിറ്റ് വിതരണം നടത്തിയത്. പല ഭാഗത്തും കടകൾ തുറക്കാത്തത് മൂലവും സാധനങ്ങളുടെ ലഭ്യത കുറവ് മൂലവും നിരവധി പേരാണ് പ്രയാസമനുഭവിക്കുന്നത്.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബാലജനവേദി ബ്ലോക്ക് ചെയർമാൻ സി.എൻ പവിത്രൻ, എ.പി ഫൈസൽ, ഇ.കെ. പവിത്രൻ, കെ.കെ.വിജേഷ്, സുബൈർ പറമ്പത്ത്, ഇ.കെ ശശി നേതൃത്വം നൽകി.