കണ്ണൂർ: കൊറോണ ബാധ സംശയിച്ച് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 7909 ആയി. 81 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 41 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 14 പേരും ജില്ലാ ആശുപത്രിയിൽ 26 പേരുമാണുള്ളത്.

ഇതുവരെ ജില്ലയിൽ നിന്ന് 240 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 154 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ അഞ്ച് എണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. 86 എണ്ണത്തിൽ ഫലം ലഭിക്കാനുണ്ട്. ഇതുവരെ ജില്ലക്കാരായ 16 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവയിൽ അഞ്ചു പേരുടെ സാമ്പിളുകൾ കണ്ണൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും ഒൻപതെണ്ണം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിന്നുമാണ് പരിശോധനയ്ക്കയച്ചത്. ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഓരോ സാമ്പിളുകൾ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായ 16ൽ 15 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. തുടർഫലങ്ങൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാൾ നേരത്തേ ആശുപത്രി വിട്ടിരുന്നു.

കൊറോണ നിരീക്ഷണം കണ്ണൂരിൽ

ആശുപത്രികളിൽ 81

വീടുകളിൽ 7909

കണ്ണൂർ മെഡി.കോളേജിൽ 41

തലശ്ശേരി ജനറൽ ആശുപത്രി 14

ജില്ലാ ആശുപത്രി 26