കണ്ണൂർ: കൊറോണ വൈറസ് ആശങ്ക നിലനിൽക്കെ സഹകരണ സ്ഥാപനങ്ങളിലെ കമ്മിഷൻ ഏജന്റുമാരെ വീടുവീടാന്തരം കയറിയിറങ്ങി സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നടത്തുവാൻ നിർബന്ധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കമ്മിറ്റി.
പത്ത് വർഷത്തിലധികം സേവനമനുഷ്ഠിച്ച കളക്ഷൻ ഏജന്റുമാർക്ക് നിലവിൽ നൽകിവരുന്ന പ്രതിമാസ വേതനം കളക്ഷൻ തുക മാനദണ്ഡമാക്കാതെ നൽകണമെന്നും ജോലി ചെയ്യുവാൻ സാധിക്കാത്ത ഏജന്റുമാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.