കണ്ണൂർ:കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. റൂട്ട് മാർച്ച് 31 വരെ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് മുതൽ മുനീശ്വരൻ കോവിൽ ,പ്ലാസ എസ്.ബി.ഐ ,പുതിയ ബസ് സ്റ്റാന്റ് ,താവക്കര വഴി ജില്ലാ പൊലീസ് ആസ്ഥാനത്ത് റൂട്ട് മാർച്ച് സമാപിച്ചു.അഡീഷണൽ എസ്..പി പ്രജീഷ് തോട്ടത്തിൽ കണ്ണൂർ ഡിവൈ.എസ്.പി പി.പി.സദാനന്ദൻ, ഡിവൈ.എസ് പി പ്രദീപ് തുടങ്ങിയവരും റൂട്ട് മാർച്ചിൽ പങ്കെടുത്തു.
തലശ്ശേരി ഡിവൈ.എസ്.പി.കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ തലശ്ശേരി ടൗണിലും ചക്കരക്കൽ പൊലീസ് സ്റ്റേഷൻ എ. വി .ദിനേശന്റെ നേതൃത്വത്തിൽ ചക്കരക്കൽ ടൗണിലും തളിപ്പറമ്പ് ഡിവൈ.എസ്.പി.ടി.കെ. രത്‌നകുമാറിൻറെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗണിലും ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വഴവളപ്പിലിന്റെ നേതൃത്വത്തിൽ ഇരിട്ടി ടൗണിലും ഡി.സി.ആർ.ബി ഡിവൈ.എസ്.പി.ടി.പി പ്രേമരാജന്റെ നേതൃത്വത്തിൽ പുതിയ തെരു ടൗണിലും പയ്യന്നൂരിൽ പയ്യന്നൂർ ഇൻസ്‌പെക്ടർ എ. വി .ജോൺസിന്റെ നേതൃത്വത്തിലുമാണ് റൂട്ട് മർച്ച് നടത്തിയത്.