ഇരിട്ടി: വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കറങ്ങിനടന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിളക്കോട് ചക്കാടിലെ യുവാവിനെതിരെയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. ബഹറിനിൽ നിന്ന് നാട്ടിൽ വന്ന യുവാവിനോട് വീട്ടിൽ കഴിയാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ ലംഘിച്ചതിന് ഇരിട്ടി പൊലീസ് മറ്റ് മൂന്ന് പേർക്കെതിരായും കേസെടുത്തു.