മട്ടന്നൂർ: വേനൽച്ചൂടിൽ ജലദൗർലഭ്യം രൂക്ഷമാകുമ്പോഴും കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. മട്ടന്നൂർ -ഇരിട്ടി റോഡിൽ കോടതിക്ക് സമീപവും കോളാരി സഹകരണ ബാങ്കിന് മുൻവശത്തും മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തും കളറോഡിലുമാണ് പൈപ്പ് പൊട്ടിയത്. കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ മട്ടന്നൂർ നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പിലാണ് പൊട്ടലുണ്ടായത്.