മാഹി:കൊറോണവൈറസ് ബാധ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവരുടെ എണ്ണം 200 കഴിഞ്ഞതിനാൽ വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയു ളള ആവശ്യ സാധനങ്ങൾ വീടുകളിൽ സൗജന്യ നിരക്കിൽ എത്തിക്കുന്നതിന് തിരുമാനിച്ചു. മാഹി റയിൽവ്വെ സ്റ്റേഷൻ, അഴിയൂർ ചുങ്കം, കുഞ്ഞിപ്പള്ളി, മുക്കാളി എന്നി സ്ഥലങ്ങളിലെ ഓട്ടോ തൊഴിലാളികളാണ് സേവന സന്നദ്ധരായി വന്നത്.
വാർഡ്തല ദ്രുത കർമ്മ സേന കൺവീനർമാരുടെ അഭ്യർത്ഥന ലഭിച്ചാൽ സൗജന്യ നിരക്കിൽ ഓട്ടോറിക്ഷ തൊഴിലാളികൾ നിരീക്ഷണത്തിലുള്ളവരുടെ വിടുകളിൽ സാധനങ്ങൾ മിതമായ നിരക്കിൽ എത്തിക്കും.
പഞ്ചായത്ത് ഓഫീസിൽ ചേർന്ന ഓട്ടോ തൊഴിലാളി പ്രതിനിധികളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പെഴ്സൺ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി, ടി.ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൽ നസീർ, ചോമ്പൽ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ നിഖിൽ , ഹെൽത്ത് ഇൻസ്പക്ടർ വി.കെ.ഉഷ,തൊഴിലാളി പ്രതിനിധികളായ ഫർസൽ കെ.പി, അശോകൻ തൈക്കണ്ടി ,സുഭാഷ് ബാബു, എം.എം.പ്രദീപ്, എന്നിവർ സംസാരിച്ചു. ഫോൺ:9645243922