കണ്ണർ: കൊറോണയു‌ടെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാർക്ക് ജോലി ചെയ്യുന്നിന് യാത്രാ അനുമതിയും ആശ്വാസ ധനസഹായവും ലഭ്യമാക്കണമെന്ന് ആവശ്യമുയർത്തി ക്ഷേത്ര ജീവനക്കാർ .

കാലങ്ങളായുള്ള ശമ്പള കുടിശ്ശികയും, ദേവസ്വം ഫണ്ടിന്റെ അഭാവത്തിൽ അടുത്തിടെ പ്രഖ്യാപിച്ച ഇടക്കാലാശ്വാസം ലഭിക്കാത്തതും ഒക്കെ ചേർന്ന് പ്രശ്നങ്ങൾ അനുഭവിച്ചു വരുന്ന മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാർക്ക് കൊറോണയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ വലിയ ദുരിതത്തിലാക്കിയെന്ന് ജീവനക്കാർ പറയുന്നു.ക്ഷേത്രത്തിന്റെ വരവ് ചിലവ് കണക്കുകളുടെയും സാങ്കേതിക തടസ്സങ്ങളുടെയുമെല്ലാം പേരിൽ ജോലിക്കു കൂലി എന്ന സാമാന്യതൊഴിൽ നീതി പോലും തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഈ കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച് മുഖ്യമന്ത്രിക്ക് കേരള സ്റ്റേറ്റ് ടെംപിൾ എംപ്ലോയീസ് കോർ‌ഡിനേഷൻ കമ്മിറ്റി നിവേദനം നൽകി.

ബൈറ്റ്

ക്ഷേത്രങ്ങൾ അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുത്തി ജീവനക്കാർക്ക് ജോലിക്ക് എത്താനുള്ള പാസ് നൽകാൻ സർക്കാർ ഉത്തരവിടണം.

വി. വി. ശ്രീനിവാസൻ കണ്ണൂർ, കൺവീനർ,കേരള സ്റ്റേറ്റ് ടെംപിൾ എംപ്ലോയീസ് കോർ‌ഡിനേഷൻ കമ്മിറ്റി,