കൊളച്ചേരി : കൊറോണ വ്യാപനം തടയാൻ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സാധനങ്ങൾ വില കൂട്ടി വില്പന ചെയ്ത് കൊള്ള ലാഭം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ചില കടയുടമകൾ. മാർകറ്റിൽ ഉഴുന്ന് പരിപ്പിനു 110 രൂപ ഈടാക്കുമ്പോൾ കമ്പിൽ ടൗണിലെ ഒരു കടയിൽ കഴിഞ്ഞ ദിവസം 138 രൂപയാണ് ഈടാക്കിയത്.
തിരക്കും കടകൾ പൂട്ടുമെന്ന ഭീതിയും കാരണം കടക്കാർ വില കൂട്ടി വില്കുകയാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഈ കൊള്ള വില ഈടാക്കിയ കടയ്‌ക്കെതിരെ പരാതി നൽകാനും നീക്കമുണ്ട്. ഇതിനിടെ കണ്ണാടി പറമ്പിൽ ഉള്ളിക്ക് നാൽപത് രൂപ വാങ്ങിയ ലൈസെൻസിയെ താക്കീത് ചെയ്തു. വിലനിലവാര ബോർഡിൽ 32 രൂപയെന്ന് ഈയാളെക്കൊണ്ട് എഴുതിക്കുകയുംചെയ്തു.