കാസർകോട്: കൊറോണ വൈറസ് ബാധിത പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ നിലവിൽ 3794 പേർ നിരീക്ഷണത്തിൽ. 94 പേർ ആശുപത്രികളിലും, 3700 പേർ വീടുകളിലും ആണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്നും ഇന്നലെ 49 സാമ്പിളുകൾ പൊതുതായി പരിശോനയ്ക്ക് അയച്ചു. പുതിയതായി ഒമ്പത് പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 94 ആയി. കൊറോണ കൺട്രോൾ സെല്ലിലേക്കായി അഞ്ചു പുതിയ ലാൻഡ് കണക്ഷൻസും നാല് മൊബൈൽ കണക്ഷൻസും സജ്ജീകരിച്ചിട്ടുണ്ട് .
പൊതുജനങ്ങളിൽ നിന്നാണ് കൂടുതൽ വിളികൾ വരുന്നത്. സംശയ നിവാരണത്തിനും മറ്റു ആശുപത്രി സേവനകൾക്കുമായി 399 പേരാണ് വിളിച്ചത് കൺട്രോൾ റൂമിലെ കൗൺസിലർമാർ സംശയങ്ങൾ ദൂരീകരിച്ചുവരുന്നു. കാസർകോട് ജില്ലയിലെ ആശുപത്രികൾ കൊറോണ ആശുപത്രികളാക്കി മാറ്റുന്നതിനുള്ള സജ്ജീകരണങ്ങൾ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ നടന്നുവരുന്നതായി ഡി എം ഒ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കാസർകോട് ജനറൽ ആശുപത്രിയിലെ പ്രസവസംബന്ധമായ ചികിത്സയും ,ശിശു രോഗവിഭാഗ സേവനവും, പൊതുജനങ്ങൾക്ക് ലഭ്യമാകുവാൻ നിലവിലെ ജനറൽ ആശുപ്രത്രി ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനം കാസർകോട് സഹകരണ ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്നതാണ് . റിസൾട്ട് നെഗറ്റീവ് ആയ ആളുകളും വീടുകളിൽ നിരീക്ഷണത്തിൽ തുടരേണ്ടതാണ്. പോസിറ്റീവ് ആയ ആളുകളുടെ സാമ്പിൾ പരിശോധന ഫലം മൂന്ന് തവണ നെഗറ്റീവ് ആയെങ്കിൽ മാത്രമേ വ്യക്തി രോഗവിമുക്തമാകുകയുള്ളു.ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
കാസർകോട്
നിരീക്ഷണത്തിൽ 3794
വീടുകളിൽ 3700
ആശുപത്രികളിൽ 94
300 മാസ്‌ക്കുകൾ വിതരണം ചെയ്തു
കാസർകോട് : പ്രതിരോധ പ്രവർത്തനത്തിന് കാസർകോട് ജില്ലാ സത്യസായി സേവാ സംഘടനയുടെ കാഞ്ഞങ്ങാട് സമിതിയിലെ മഹിളാ വിഭാഗം തയാറാക്കിയ 300 മാസ്കുകൾ ആദ്യഘട്ടമായി ജില്ലാ ആശുപത്രിയിൽ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പ്രൊഫ കെ.പി ഭരതൻ ജില്ലാ കോഓർഡിനേറ്റർ ഡോ ആർ. സതീഷ് കുമാർ, സമിതി കോർഡിനേറ്ററായ പി.വി അരവിന്ദൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി പ്രകാശിന് മാസ്കുകൾ കൈ മാറി .പുനരുപയോഗ സാധ്യത കണക്കാക്കി കോട്ടൺ തുണികൾ ഉപയോഗിച്ച് മൂന്ന് ലയറിൽ മാസ്കുകൾ തയാറാക്കിയിരിക്കുന്നത്.