കാസർകോട്: കൊറോണ എന്ന മഹാ വിപത്തിനെ പ്രതിരോധിക്കാൻ അടിയന്തര സഹായമെന്ന നിലയിൽ കാസർകോട് പാർലിമെന്റ് മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ 5 വെന്റിലേറ്റർ വാങ്ങുന്നതിനായി 50 ലക്ഷവും,കാസർകോട് ജില്ലയിലെ മറ്റ് വിവിധ ആശുപത്രികളിൽ വെന്റിലേറ്റർ വാങ്ങുന്നതിനായി 55 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം. പിയുടെ ഓഫീസ് അറിയിച്ചു.