നീലേശ്വരം: കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്ന് അവധിയിൽ വന്നവരുടെയും വിദൂര പ്രദേശത്ത് നിന്ന് എത്തിയവരുടെയും വിശദാംശങ്ങൾ മനസ്സിലാക്കി പ്രാദേശിക തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
താലുക്ക് ആശുപത്രിയിലെയും നഗരസഭയിലെയും ആരോഗ്യ വിഭാഗങ്ങൾ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, പൊലീസ് ,നഗരസഭ കൗൺസിലർമാർ എന്നിവരിലൂടെ കൃത്യമായ നിരീക്ഷണം നടത്തും.അടിയന്തര കോർ കമ്മിറ്റിയാണ് തീരുമാനം എടുത്തത്.
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ നിന്ന് വ്യതിചലിക്കുകയോ ഉദാസീനതയോ കാണിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കോർ കമ്മിറ്റി യോഗം തീരുമാനിച്ചു,
മടിക്കൈ പഞ്ചായത്തിൽ രണ്ട് ഐസൊലേഷൻ വാർഡുകൾ
നീലേശ്വരം: എരിക്കളം ഐ .ടി .ഐ യിലും അമ്പലത്തറ ഗവർമ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിലുമാണ് ഐസോലേഷൻ വാർഡുകൾ തുറന്നത്.കൂടാതെ പഞ്ചായത്തിൽ ആവശ്യ സാധനങ്ങളോ ഭക്ഷണങ്ങളോ ആവശ്യമുള്ളവർക്ക് ഡി.വൈ.എഫ്.ഐ.പ്രവർത്തകർ, ക്ലബ്ബ് പ്രവർത്തകർ എന്നിവർ വീടുകളിൽ ആവശ്യപ്പെട്ടാൽ സാധനങ്ങൾ എത്തിക്കുന്നതാണ് .ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഗ്രാമപ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.