കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച 17 പേർ കണ്ണൂരിൽ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് 34 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനുമായി വാഹനങ്ങളിൽ കറങ്ങി നടക്കുന്നത് പൊലീസിനു തലവേദനയാകുന്നുണ്ട്. ഇവരെ ബോധവത്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾ പൊലീസിന് നേരായ കൈയേറ്റങ്ങളായും മാറുന്നുണ്ട്.ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി പറഞ്ഞു.