പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ചികിത്സാർത്ഥം പ്രത്യേക ഐ.സി യൂണിറ്റ് തുടങ്ങുന്നതിന് കെ.കെ. രാഗേഷ്.എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു.പ്രവൃത്തിയ്ക്ക് ഭരണാനുമതിയും ലഭിച്ചു.

കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒട്ടേറെ പേർ നിരീക്ഷണത്തിലും ചികിത്സയിലുമാണ്. ഈ യൂണിറ്റിലേക്ക് നവീന വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ, മൾട്ടി പാരമീറ്റർ മോണിറ്റർ, ഡിഫി ബ്രൈലേറ്റർ,, ഇ.സിജി. മെഷിൻ, ക്രാഷ് കാർട്ട് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് എം.പിയുടെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചത്.