കണ്ണൂർ:ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ഓഫീസുകൾ നിർബന്ധമായും പ്രവർത്തിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അവശ്യം ആവശ്യമായ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസ് പ്രവർത്തനം നിർവഹിക്കാൻ ക്രമീകരിക്കണം. ഇക്കാര്യം പ്രസിഡന്റും സെക്രട്ടറിയും ഉറപ്പു വരുത്തണമെന്നും അറിയിപ്പിലുണ്ട്.