കൂടാളി :കൂടാളി പഞ്ചായത്തിൽ 208 വീടുകളിലായി 222 പേർ നിരീക്ഷണത്തിൽ.ചൈന, സ്പെയിൻ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയവരുൾപ്പെടെ 14 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവായിട്ടുണ്ട്.ഉഗാണ്ട, സുഡാൻ, സൈപ്രസ്, സിറിയ, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ വ്യക്തികൾ അവസാനഘട്ട നിരീക്ഷണത്തിലാണ്. നിലവിൽ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
നായാട്ടുപാറ ചൈതന്യ പുരി ആശ്രമമാണ് ഐസലേഷന് ആവശ്യമായ സ്ഥലങ്ങൾ തയ്യാറാക്കിയത്. വാർഡ് തല കമ്മറ്റികൾ ഗൃഹസന്ദർശനം നടത്തി. ലഘുലേഖകൾ വിതരണം ചെയ്തു. എല്ലാ ദിവസവും പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. കീഴല്ലൂർ പഞ്ചായത്തിലെ 5200 വീടുകളിൽ സ്മാർട്ട് കോളർ വഴി ബോധവത്ക്കരണ സന്ദേശം എത്തിച്ചു.എസോലേഷൻ സംവിധാനത്തിന് 15 വീടുകൾ ഒരുക്കി.കുടുംബശ്രീ പോസ്റ്റർ പ്രചാരണം നടത്തി.രണ്ട് വീടുകളിൽ ഭക്ഷണകിറ്റ് വിതരണം തുടങ്ങി.192 വീടുകളിലായി 253 പേരാണ് നിരീക്ഷണത്തിലുള്ളത്.ഒരാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.