പേരാവൂർ: ലോക്ക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ പേരാവൂരിൽ ഇന്നലെ അഞ്ച് പേർക്കെതിരെ സി.ഐ പി ബി.സജീവ് കേസെടുത്തു. അനാവശ്യമായി മോട്ടോർ സൈക്കിളിൽ ടൗണിൽ എത്തിയവർക്കെതിരെയാണ് കേസ്. മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് പേർക്കെതിരെയും കേളകത്ത് ഒരാൾക്കെതിരെയും കേസെടുത്തു.
അടക്കാത്തോട് മുട്ടുമാറ്റിയിൽ പുഴയിൽ കൂട്ടത്തോടെ കുളിച്ചുകൊണ്ടിരുന്ന 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാനൂരിൽ 7കേസ്
പാനൂർ: മേഖലയിൽ ലോക്ക് ഡൗൺ നിയമം തെറ്റിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. പാനൂരിൽ 7 പേർക്കെതിരെ കേസെടുത്തു. 6 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. കൊളവല്ലൂരിൽ 4 പേർക്കെതിരെ കേസെടുത്തു. 3 കാറുകളും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു.
മാഹിയിൽ 3 പേർ അറസ്റ്റിൽ
മാഹി: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സർക്കാർ നല്കിയ മുന്നറിയിപ്പുകൾ അവഗണിച്ച് വെറുതെ ചുറ്റിക്കറങ്ങിയ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മാഹി പാറക്കലിലെ പ്രണവ്,
മുക്കാളി താഴെ അരുൺ, മുക്കാളി കോഴിപ്പുറത്ത് വിഷ്ണു എന്നിവരെയാണ് അറസ്റ്റുചെയ്തത്.