കാഞ്ഞങ്ങാട്: വാഴക്കോട് തുമ്പയിൽ ശ്രീ ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് ഏപ്രിൽ മാസം 11, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒറ്റക്കോല മഹോത്സവം കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ക്ഷേത്രം പ്രസിഡന്റ് എം ഗോവിന്ദൻ അറിയിച്ചു.